Euro 2016: Wales and Northern Ireland

അയര്‍ലന്‍ഡ്:യുറോ കപ്പിലെ ഗ്രൂപ് ‘സി’യില്‍നിന്ന് മൂന്നാം സ്ഥാനക്കാരായി പ്രവേശം. മൂന്ന് കളിയില്‍ ഒരു ജയവും (2-1 യുക്രെയ്ന്‍) രണ്ടു തോല്‍വിയും.
വെയില്‍സ്: ഗ്രൂപ് ‘ബി’ ഒന്നാം സ്ഥാനക്കാര്‍ . രണ്ടു ജയം (2-1 സ്ലോവാക്യ, 30 റഷ്യ), ഒരു തോല്‍വി (2-1 ഇംഗ്ലണ്ട്).

ബ്രിട്ടനു കീഴിലെ രണ്ടു രാജ്യങ്ങളുടെ പോരാട്ടമാവും പ്രീക്വാര്‍ട്ടറിലെ വെയില്‍സ്അയര്‍ലന്‍ഡ് മത്സരം.
ആദ്യമായി യൂറോ കപ്പിന് യോഗ്യത നേടിയ വെയില്‍സ് തകര്‍പ്പന്‍ ഫോമിലുമായിരുന്നു. ഇംഗ്ലണ്ട് അടങ്ങിയ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായത്തെിയ വെയില്‍സിന് ഗാരെത് ബെയ്ല്‍, ആരോണ്‍ റംസി എന്നിവര്‍ നയിക്കുന്ന മുന്നേറ്റമാണ് വെയില്‍സിന്റെ കരുത്ത്.

അയര്‍ലന്‍ഡിന്റെ പ്രതിരോധത്തില്‍ കനത്ത ഭീഷണി ഉയര്‍ത്തുന്നതും ഇവരുടെ മുന്നേറ്റമാവും. അതേസമയം, ഗ്രൂപ് റൗണ്ടില്‍ ജര്‍മനിക്കെതിരെ നിറഞ്ഞുനിന്ന ഗോള്‍ കീപ്പര്‍ മൈകല്‍ മക്‌ഗൊവേണിനെ കീഴടക്കുക വെയില്‍സിന് വലിയ വെല്ലുവിളി തന്നെ ആയിരിക്കും

Top