‘ജയിംസ് ബോണ്ട് ഗേള്‍’ യുനിസ് ഗെയ്‌സണ്‍ ഇനി ഓര്‍മ്മകള്‍ മാത്രം

gayson

ഹോളിവുഡില്‍ ജയിംസ് ബോണ്ട് സീരീസിലെ ആദ്യ ചിത്രം ഡോക്ടര്‍ നോയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുനീസ് ഗെയ്‌സണ്‍ ഇനി ആരാധകരുടെ ഓര്‍മകളില്‍ മാത്രം. വെള്ളിയാഴ്ചയായിരുന്നു യുനിസ് ഗെയ്‌സണിന്റെ അന്ത്യം. അവരുടെ ഔദ്യോദിക ട്വിറ്റര്‍ പേജിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.

1948 ല്‍ പുറത്തിറങ്ങിയ മൈ ബ്രദര്‍ ജോനാഥന്‍ എന്ന ചിത്രത്തിലൂടെയാണ് യുനീസ് ഹോളിവുഡില്‍ അരങ്ങേയറ്റം കുറിച്ചത്. പിന്നീട് ഹോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി യുനീസ് മാറി. ഡോക്ടര്‍ നോയ്ക്ക് ശേഷം 1963 ല്‍ പുറത്തിറങ്ങിയ ഫ്രം റഷ്യ വിത്ത് ലവിലും ജയിംസ് ബോണ്ടിന്റെ നായികയായത് യുനീസ് ആയിരുന്നു. ഡാന്‍സ് ഹാള്‍, മിസ് റോബിന്‍ ഹുഡ്, ഹലോ ലണ്ടന്‍, കൗണ്ട് ഓഫ് ട്വല്‍വ് എന്നിവയാണ് യൂനീസിന്റെ ശ്രദ്ധേമായ മറ്റു ചിത്രങ്ങള്‍. ദ സെയ്ന്റ്, ദി അവഞ്ചേഴ്‌സ് എന്നീ സീരിയലുകളിലും ഇവര്‍ വേഷമിട്ടിരുന്നു.

1962 ല്‍ പുറത്തിറങ്ങിയ Dr No എന്ന ചിത്രത്തിലൂടെയാണ് ബോണ്ടിന്റെ കാമുകിയായി ഗെയ്‌സണ്‍ വേഷപ്പകര്‍ച്ച നടത്തിയത്. സീന്‍ കോണറിയായിരുന്നു ബോണ്ടായി വേഷമിട്ടത്. സിനിമയില്‍ സില്‍വിയ ട്രെഞ്ച് എന്ന കഥാപാത്രത്തെയാണ് ഗെയ്‌സണ്‍ അവതരിപ്പിച്ചത്. രണ്ട് ബോണ്ട് സിനിമകളില്‍ ഒരേ പേരില്‍ ബോണ്ടിന്റെ നായികയായി എത്തിയ ആദ്യ നടികൂടിയാണ് ഗെയ്‌സണ്‍.

Top