ആണവ അന്തർവാഹിനി:ഫ്രാൻസിനൊപ്പം യൂറോപ്യൻ യൂണിയൻ

40 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി ഓര്‍ഡര്‍ ഓസ്ട്രേലിയ റദ്ദാക്കിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ഫ്രാന്‍സിന് പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് ഓസ്ട്രേലിയക്ക് അന്തര്‍വാഹിനികള്‍ നല്‍കാനാണ് പുതിയ കരാര്‍. 12 ഡീസല്‍ അന്തര്‍വാഹിനി ഇറക്കുമതി ചെയ്യുന്നതിന് ഫ്രാന്‍സ് ഓസ്ട്രേലിയയുമായി 2016ല്‍ ഒപ്പുവച്ച 9000 കോടിയുടെ കരാര്‍ ഇതോടെ റദ്ദാകും.

AUKUS എന്നറിയപ്പെടുന്ന സുരക്ഷാ ഉടമ്പടിയില്‍, ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ ഓസ്‌ട്രേലിയയിലേക്ക് വില്‍ക്കുന്നത് ഉള്‍പ്പെട്ടിരുന്നു. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ (UNGA) ലോക നേതാക്കളുടെ ഈ ആഴ്ചത്തെ വാര്‍ഷിക സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായി. ചൈന കൂടുതല്‍ വളരുന്ന സ്ഥിതിക്ക് ഇന്തോ-പസഫിക് മേഖലയില്‍ കൂടുതല്‍ സഹകരണവും യോജിപ്പും ആവശ്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു.

പുതിയ സഖ്യത്തില്‍ പ്രതിഷേധിച്ച് അമേരിക്ക,ഓസ്ട്രേലിയ സ്ഥാനപതിമാരെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു.കരാര്‍ പിന്നില്‍ നിന്ന് കുത്തുന്നതായെന്ന് ഫ്രാന്‍സ് വിദേശമന്ത്രി ജീന്‍ വീസ് ഡെ ഡ്രെയിന്‍ പറഞ്ഞു.

 

Top