റഷ്യൻ മാധ്യമങ്ങൾക്കും വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ

മോസ്‌കോ: റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ക്കും റഷ്യന്‍ വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. റഷ്യന്‍ വാര്‍ത്താ മാധ്യമങ്ങളായ ആര്‍ ടി,സ്പുട്‌നിക് എന്നിവയ്ക്കാണ് ഇ.യു വിലക്കേര്‍പ്പെടുത്തിയത്. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നെന്നും ഇ.യു അറിയിച്ചു. കൂടാതെ യുക്രൈന് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ധനസഹായം നല്‍കും.

ഇതിനിടെ റഷ്യ-യുക്രൈന്‍ പ്രതിനിതി സംഘത്തിന്റെ സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസില്‍ വച്ചാണ് ചര്‍ച്ച. ചര്‍ച്ചയ്ക്കുള്ള സമ്മതം യുക്രൈന്‍ അറിയിച്ചിരുന്നു. എന്നാല്‍ റഷ്യയുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി അഭിപ്രായപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റെന്ന നിലയില്‍ താന്‍ ശ്രമിച്ചില്ലെന്ന് ഒരു പൗരനും കരുതരുതെന്നും അതിര്‍ത്തി സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Top