ഏറ്റുമാനൂരില്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി.

Top