ഇട്രാന്‍സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി പ്യുവര്‍ ഇവി

ന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ പ്യുവര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ ഇട്രാന്‍സ്+ സ്‌കൂട്ടര്‍ പുറത്തിറക്കി. പുതുതായി പുറത്തിറക്കിയ സ്‌കൂട്ടറിന് 56,999 രൂപയാണ് വില. സ്‌കൂട്ടറിന്റെ പൂര്‍ണ വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

1.25 കിലോവാട്ട്‌സ് പോര്‍ട്ടബിള്‍ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ ഹൃദയം എന്ന് കമ്പനി പറയുന്നു. യഥാര്‍ത്ഥ പരിസ്ഥിതിയില്‍ 65 കിലോമീറ്റര്‍ മൈലേജാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ബാറ്ററി ശേഷിയുടെ ശതമാനം കാണിക്കുന്ന പുനരുല്‍പ്പാദന ബ്രേക്കിംഗ്, eABS, SOC ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇട്രാന്‍സ്+ സ്‌കൂട്ടറില്‍ ഉണ്ടായിരിക്കുമെന്നും കമ്പനി

ശക്തമായ ചാസി ഡിസൈന്‍, ഇന്ത്യന്‍ റോഡ് അവസ്ഥകള്‍ക്കായി നിര്‍മ്മിച്ച ബോഡി ഭാഗങ്ങള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, eABS, അവശേഷിക്കുന്ന ബാറ്ററി ശേഷിയുടെ ശതമാനം കാണിക്കുന്ന SOC ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ നൂതന സവിശേഷതകളുമായിട്ടാണ് എന്‍ട്രാന്‍സ്+ വരുന്നത്. ഈ മോഡല്‍ ദൈനംദിന ഹ്രസ്വ യാത്രകള്‍ക്കായി ഇവികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യകതകള്‍ നിറവേറ്റും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top