എത്യോപ്യയിൽ പ്രാദേശിക വിഭാഗങ്ങൾ തമ്മിൽ സംഘർഷം

കെനിയ: എത്യോപ്യയിലെ പ്രാദേശിക വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ സൊമാലി, അഫാര്‍ പ്രദേശങ്ങളിലുള്ളവര്‍ തമ്മില്‍ ചൊവ്വാഴ്ചയാണ് വലിയ സംഘര്‍ഷമുണ്ടായതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ മാസത്തില്‍ നടക്കാനിരുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടാകുന്ന ഒടുവിലത്തെ അക്രമസംഭവമാണിത്.

 

Top