കിടിലന്‍ ഓഫറുകളുമായി ഇത്തിസലാത് ; ഇ-ലൈഫ് ഉപഭോക്താക്കള്‍ക്ക് 100 ദര്‍ഹത്തിന്റെ പ്ലാന്‍

Etisalat

പഭോക്താക്കള്‍ക്കായി ഇന്റര്‍നെറ്റ് കോളിംഗ് ഓഫറുകള്‍ അവതരിപ്പിച്ച് ഇത്തിസലാത്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ഇ-ലൈഫ് ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി വോയിസ് കോളുകളും വീഡിയോ കോളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഓഫര്‍ ലഭ്യമായിക്കഴിഞ്ഞാല്‍ സേവനങ്ങള്‍ക്ക് അധിക തുക നല്‍കേണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇ-ലൈഫ് ഉപഭോക്താക്കള്‍ക്കായി 100 ദിര്‍ഹത്തിന്റെ പ്ലാന്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Top