യുഎഇ- ഇന്ത്യ; സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങി ഇത്തിഹാദ് എയര്‍വേസ്

അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേസ്. ഈ മാസം 22 മുതല്‍ 28വരെ ആയിരിക്കും ഇത്തിഹാദ് സര്‍വ്വീസ് നിര്‍ത്തിവെക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി, മുംബൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസാണ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

കൊറോണ വൈറസ് പരുന്ന പശ്ചാത്തലത്തില്‍ സൗദി കടുത്ത ജാഗ്രതാ നടപടികളിലേക്ക് നീങ്ങുന്ന വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നു. നാളെ മുതല്‍ പൊതു ഗതാഗതം നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ്. വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി എടുത്തിരിക്കുന്നത്.

Top