പുതുവത്സര ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദബി: പുതുവത്സര ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. ജനുവരി 13 മുതല്‍ 18വരെ ടിക്കറ്റ് നിരക്കില്‍ ഓഫര്‍ ലഭിക്കും. അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ ഇത്തിഹാദ് ജനുവരി ആദ്യവാരത്തില്‍ അബുദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തിയതിനു പിന്നാലെയാണ് പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും 2,495 ദിര്‍ഹം, ഒസാക്കയിലേക്ക് 4995 ദിര്‍ഹം, ബിസിനസ് ക്ലാസ് നിരക്ക് 8,995 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു.

Top