ബാഗേജില്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ഒരുക്കി ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദാബി : യാത്രക്കാര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്.

ബാഗേജില്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാമെന്ന ആനുകൂല്യമാണ് ഇത്തിഹാദ് എയര്‍വെയ്‌സ് യാത്രക്കാര്‍ക്കായി നല്കുന്നത്.

കൈയില്‍ കരുതാവുന്ന ഏഴുകിലോ ബാഗേജ് ഒഴികെ മറ്റു ബാഗേജൊന്നുമില്ലാത്ത ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കായിരിക്കും ഈ സൗജന്യം ലഭിക്കുക.

ഈ ആനുകൂല്യം ലഭിക്കുന്നത് ഡിസംബര്‍ 18 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും.

മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ യാത്ര ചെയ്യാം. അബുദാബി, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിരക്ക് കുറയ്ക്കുക.

ബിസിനസ് യാത്രകള്‍ക്കും വാരാന്ത്യയാത്രകള്‍ക്കും പോകുന്ന അധികം ബാഗേജില്ലാത്ത സ്ഥിരംയാത്രക്കാര്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നതായിരിക്കുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബുലൂക്കി പറഞ്ഞു.

Top