എത്യോപ്യന്‍ വിമാനം യാത്രാ മധ്യേ തകര്‍ന്നു വീണു; 157 യാത്രക്കാര്‍ക്കായി തിരച്ചില്‍

നെയ്‌റോബി: എത്യോപ്യന്‍ യാത്രാ വിമാനം കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം നടന്നത് 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

അപകട കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല. അഡിസ് അബാബയില്‍ നിന്ന് നയ്‌റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വിണത്. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്പനി വിശദമാക്കി. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്. അതേസമയം ‘ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനമെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തിട്ടുണ്ട്.

Top