എത്യോപ്യന്‍ യാത്രാ വിമാനത്തിലെ 157 ആളുകളും മരണപ്പെട്ടതായി സ്ഥിരീകരിച്ചു

നെയ്‌റോബി: കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്ന് വീണ എത്യോപ്യന്‍ യാത്രാ വിമാനത്തിലെ മുഴുവന്‍ ആളുകളും മരണപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 157 പേര്‍ മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

അഡിസ് അബാബയില്‍ നിന്ന് നയ്‌റോബിയിലേക്ക് തിരിച്ച ബോയിങ് 737 വിമാനം ഡിബ്ര സേത്ത് എന്നയിടത്താണ് തകര്‍ന്ന് വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്.

Top