മുബൈയിൽ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കുകൾ സ്ഥാപിച്ച് ഏഥർ എനർജി

മുംബൈയിലുടനീളം ഫാസ്റ്റ് ചാർജിംഗ് പബ്ലിക് നെറ്റ്‌വർക്കായ ഏഥർ ഗ്രിഡ് സ്ഥാപിച്ചതായി ഏഥർ എനർജി അറിയിച്ചു. കമ്പനി ഇതിന് മുമ്പ് ഏഥർ എക്സ്പീരിയൻസ് സെന്റെർ ഉദ്ഘാടനം ചെയ്യുകയും 2021 -ൽ മുംബൈയിൽ ഏഥർ 450 -Xന്റെ ഡെലിവറികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

ഏഥർ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, മുംബൈയിലുടനീളം 10 ഇവി ചാർജിംഗ് പോയിന്റുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ലിങ്കിംഗ് റോഡ്, ഗോരേഗാവ്, അന്ധേരി, ഫോർട്ട് , തുടങ്ങിയ ഇടങ്ങളിലാണിത്.

തങ്ങൾ ഡെലിവറികൾ ആരംഭിച്ച എല്ലാ നഗരങ്ങളിലും ഏഥർ ഗ്രിഡ് ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു, ഏത് മാർക്കറ്റിലും ഉൽപ്പന്നങ്ങൾ സമാരംഭിക്കുന്നതിനുമുമ്പ് ആക്‌സസ് ചെയ്യാവുന്ന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നിർണായകമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് ചീഫ് ബിസിനസ് ഓഫീസർ രവനീത് പോക്കെല പറഞ്ഞു. ഇവയുടെ വ്യാപനത്തിനായി കമ്പനി ഒന്നിലധികം പങ്കാളികളുമായി കരാറുകൾ ഒപ്പിട്ടിട്ടുണ്ട്, വരും മാസങ്ങളിലും ഇത് തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി.

2022 -ഓടെ മുംബൈയിൽ ‘കുറഞ്ഞത് 30 ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ’ സ്ഥാപിക്കുമെന്ന് കമ്പനി പറയുന്നു.

 

Top