ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V ഇന്ത്യന്‍ വിപണിയില്‍

ഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക് അപ്പാച്ചെ RTR 200 4V ടിവിഎസ് ഇന്ത്യന്‍ വ ിപണിയില്‍ പുറത്തിറക്കി. വാഹനത്തിന് വില വരുന്നത് 1.2 ലക്ഷം രൂപയാണ്.

ഘട്ടം ഘട്ടമായിട്ടായിരിക്കും അപ്പാച്ചെ RTR 200 4V -യുെട വില്‍പ്പന നിര്‍മ്മാതാക്കള്‍ നടത്തുക. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാവും വാഹനം വില്‍പ്പനക്കെത്തിക്കുന്നത്.

നിലവിലുള്ള പെട്രോള്‍ പതിപ്പ് അപ്പാച്ചെ RTR സഹോദരന്റെ അതേ ഡിസൈനാവും അപ്പാച്ചെ RTR 200 4V -ഉം പിന്തുടരുക. എന്നാല്‍ എഥനോള്‍ പതിപ്പില്‍ പുതി പച്ച നിറത്തിലുള്ള ഗ്രാഫിക്ക്സുകളാവും.

200 സിസി E100 സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് അപ്പാച്ചെ RTR 200 4V -യിലുള്ളത്. 20.7 bhp കരുത്തും 18.1 Nm torque ഉം പുറപ്പെടുവിക്കുവാ്# വാഹനത്തിന് സാധിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തിനാവും എന്നാണ് കമ്പനിയുടെ വാദം.

Top