പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് ചിന്തിച്ചു; സിപിഎമ്മിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍

et muhammad basheer

പൊന്നാനി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍. പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു എന്നാല്‍ അത് നടക്കില്ലെന്ന് ജനങ്ങള്‍ മറുപടി നല്‍കിയെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെതിരെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 146525 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ.ടി മുഹമ്മദ് ബഷീര്‍ അന്‍വറിനെ പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് തരംഗമാണ് പ്രകടമാകുന്നത്. നിലവില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി പൂജ്യത്തിലാണ് നില്‍ക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തുള്ളത്.

Top