സിപിഎമ്മിനും വെള്ളാപ്പള്ളിക്കുമെതിരെ ഇ.ടി മുഹമ്മദ്‌ ബഷീർ

കോഴിക്കോട് : സിപിഎമ്മിനും വെള്ളാപ്പള്ളിക്കുമെതിരെ ഇ.ടി മുഹമ്മദ്‌ ബഷീർ. മുസ്‌ലിം ലീഗിൽ വർഗീയത ആരോപിച്ച് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശനും സിപിഎമ്മും ചെയ്യുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. അതിതീവ്ര വർഗീയത ഉണ്ടാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. തന്റെ പാർട്ടി അകപ്പെട്ട അമളിയിൽ നിന്ന് രക്ഷപ്പെടാനാണ് എ. വിജയരാഘവൻ ലീഗിനെതിരെ വിമർശനം ഉന്നയിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും ഇ.ടി. പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണനിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമായാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Top