എസ്വാട്ടീനി പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ജൊഹാനസ്ബർഗ് : എസ്വാട്ടീനി പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ആഫ്രിക്കൻ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി എംബ്രോസ് ഡലമീനിയാണ് കോവിഡ് ബാധിച്ചു മരിച്ചത്. 52 വയസായിരുന്നു. നാലാഴ്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഈ മാസം ഒന്നു മുതൽ അയൽ രാജ്യമായ ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലായിരുന്നു.

ബാങ്കിങ് മേഖലയിൽ 18 വർഷം പ്രവർത്തിച്ച എംബ്രോസ് ഡലമീനി 2018ലാണു ദക്ഷിണാഫ്രിക്കയുടെ വടക്കുകിഴക്കുള്ള ചെറുരാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രിയായത്. 12 ലക്ഷമാണു ഈ രാജ്യത്തെ ജനസംഖ്യ. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 6768 ആണ്.

Top