കിടിലന്‍ ഡാന്‍സ്; കൂട്ടുകാരുമായുള്ള വീഡിയോ പങ്ക് വച്ച് എസ്തര്‍

ലോക്ഡൗണ്‍ കാലത്ത് വെറുതേയിരിക്കുകയാണ് ജനങ്ങളെല്ലാവരും. ഷൂട്ടിംങോ കാര്യങ്ങളോ ഇല്ലാതെ സിനിമാ താരങ്ങളും വെറുതേയിരിപ്പ് തന്നെ. ലോക്ക്ഡൗണില്‍ പ്രിയപ്പെട്ടവരെ വരെ കാണാന്‍ സാധിക്കാത്ത സമയമാണ്.

എന്നാല്‍ മലയാള സിനിമാ താരം എസ്തര്‍ അനില്‍ അങ്ങനെയല്ല. സ്‌കൂള്‍ കൂട്ടുകാരുമായി അടിച്ച് പൊളിക്കുകയാണ് താരം. വീഡിയോയിലൂടെയാണ് താരം സ്‌കൂള്‍ കൂട്ടുകാരുമായി അടിച്ച് പൊളിക്കുന്നത്. എസ്തര്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്.

Top