ദുബായില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇനി മുതല്‍ വലിയ പിഴ

ദുബായ് : രാജ്യത്ത് അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇനി മുതല്‍ വലിയ പിഴ നല്‍കേണ്ടി വരും.

1000 ദിര്‍ഹം മുതല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കെട്ടിടങ്ങളിലും മറ്റും അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ പോസ്റ്ററുകള്‍ ഒട്ടിക്കുകയോ ചെയ്താലാണ് പിഴ ചുമത്തുക.

തെരുവ് പോസ്റ്റുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, സര്‍ക്കിളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരസ്യ ബോര്‍ഡുകളോ സൈന്‍ ബോര്‍ഡുകളോ സ്ഥാപിക്കരുതെന്നും നിയമം തെറ്റിച്ചാല്‍ പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

നേരത്തെ 2016 ല്‍ റാസ് അല്‍ ഖൈമയില്‍ സമാനമായ നിയമം കൊണ്ടു വന്നിരുന്നു.

Top