സൗരോര്‍ജ്ജ പദ്ധതികള്‍ ലക്ഷ്യമിട്ട് ‘എസ്സല്‍ ഇന്‍ഫ്ര’ പ്രൊജക്ട് ലിമിറ്റഡ്

കൊച്ചി:ഉത്തരേന്ത്യയിലും കര്‍ണ്ണാടകയിലുമായി 55 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ എസ്സല്‍ ഇന്‍ഫ്ര പ്രൊജക്ട് ലിമിറ്റഡ് ഏറ്റെടുക്കുന്നു.

നിലവില്‍ രാജ്യത്ത് 165 മെഗവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളുടെ പ്രവര്‍ത്തനം കമ്പനി നടത്തുന്നുണ്ട്.

ഹരിതശക്തിയുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ 60 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ട് കര്‍ണ്ണാടകയില്‍ ആരംഭിക്കുമെന്നാണ് വിവരം.

കൂടാതെ ഉത്തരേന്ത്യ, ഒഡിഷ, കര്‍ണ്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 520 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ടുകളുടെ നിര്‍മാണത്തെ കുറിച്ചും കമ്പനി ആലേചിക്കുന്നുണ്ട്‌

Top