ഇഎസ്‌ഐ ഫണ്ട് ചുമതല അനില്‍ അംബാനിയുടെ റിലയന്‍സിന്

relainceeeeeee

ന്യൂഡല്‍ഹി: ഭരണകക്ഷി തൊഴിലാളി സംഘടനയുടെ എതിര്‍പ്പ് അവഗണിച്ച് ഇഎസ്‌ഐ കോര്‍പറേഷന്‍ സഞ്ചിതനിധിയിലെ പകുതിയോളം തുകയുടെ ഫണ്ട് മാനേജരായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയെ സര്‍ക്കാര്‍ നിയോഗിച്ചു. വിദേശ ബാങ്കായ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡിനെ കസ്റ്റോഡിയനായും നിയോഗിച്ചിട്ടുണ്ട്. 35,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുക. കഴിഞ്ഞ മാസം 18നു ചേര്‍ന്ന ഇഎസ്‌ഐ കോര്‍പറേഷന്‍ ഭരണസമിതിയുടേതാണു തീരുമാനം.

ഫണ്ട് കൈകാര്യം ചെയ്യാന്‍ ദേശസാല്‍കൃത ബാങ്കുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഏല്‍പിക്കാത്തതിലാണു ബിഎംഎസ് പ്രതിഷേധിച്ചത്. സിഐടിയുവും ശക്തമായി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. 11 കോടിയോളം തൊഴിലാളികള്‍ ഇഎസ്‌ഐയ്ക്കു കീഴിലുണ്ട്. സ്ഥാപനത്തിന്റെ ആകെ സഞ്ചിതനിധി 73,000 കോടിയോളം രൂപയാണ്. ഫണ്ട് മാനേജര്‍മാരായി പൊതുമേഖലാ സ്ഥാപനങ്ങളെ നിയോഗിക്കണമെന്നാണു പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം.

Top