ആന്ധ്ര വഴി മിസോറാമിലേക്ക് ‘രക്ഷപ്പെട്ട’ യാത്ര, ചെങ്ങന്നൂര്‍ എഫക്ടില്‍ ഒരു ട്രോള്‍ !

ന്ധ്രപ്രദേശ് വഴി മിസോറാമിലേക്ക് ഒരു ബൈക്ക് യാത്ര . . കുമ്മനം രാജശേഖരന്റെ പിന്നില്‍ ഹെല്‍മറ്റ് ധരിച്ച് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ സോഷ്യല്‍ മീഡിയകളില്‍ വ്യാപിക്കുന്ന വൈറലായ ഒരു ട്രോള്‍ ആണിത്. ഐ.സി.യു തയ്യാറാക്കിയ ഈ ട്രോള്‍ ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ്.

ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതിനു തൊട്ടു മുന്‍പാണ് അപ്രതീക്ഷിതമായി ബി.ജെ.പി – കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ രാഷ്ട്രീയ കേരളത്തെ അമ്പരിപ്പിച്ച ആ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയിലേക്കും കുമ്മനത്തെ മിസോറാമിലേക്കും നിയോഗിക്കലായിരുന്നു അത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവ് ഇറക്കിയതിനു ശേഷം മാത്രമാണ് ബി.ജെ.പി നേതാക്കള്‍ പോലും ഈ വിവരം അറിയുന്നത്.

2a44e9b0-fbb2-4e06-a972-62a97b2e1a25

ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് അയച്ച നടപടിയും കെ.പി.സി.സിയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി അമരക്കാരനായിരുന്ന കുമ്മനവും കോണ്‍ഗ്രസ്സിന്റെ ക്രൗഡ് പുള്ളറായ ഉമ്മന്‍ ചാണ്ടിയുമാണ് ചെങ്ങന്നൂരില്‍ ഇരു പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഈ ‘സഹ പ്രവര്‍ത്തകര്‍’ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അറിയും മുന്‍പേ ആന്ധ്ര വഴി മിസോറാമിലേക്ക് വച്ച് പിടിച്ചതായാണ് ട്രോള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബൈക്ക് ഓടിക്കുന്ന കുമ്മനത്തിനെ പിറകില്‍ നിന്നും കെട്ടി പിടിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ യാത്ര. രണ്ടു പേരുടെയും മുഖത്ത് വിരിയുന്ന സന്തോഷം തങ്ങളെ ‘പുറത്താക്കിയ’ തിന് കേരളത്തില്‍ കിട്ടിയ ‘പണി’ യിലുള്ള സന്തോഷമാണോ, അതോ ഫലം വരും മുന്‍പ് സ്ഥലം കാലിയാക്കാന്‍ പറ്റിയതിലുള്ള ആശ്വാസമാണോ എന്നത് വ്യക്തമല്ല.

ആര്‍ക്കും എന്തുവേണമെങ്കിലും ഊഹിക്കാമെന്നതാണ് ഐ.സി.യുവിന്റെ നിലപാടെന്ന് തോന്നുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് അനവധി ട്രോളുകള്‍ ഇതിനകം തന്നെ ഇറങ്ങി കഴിഞ്ഞു. ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരായാണ് ട്രോളന്‍മാരുടെ പ്രധാന ആക്രമണം.

അതേ സമയം കോണ്‍ഗ്രസിന്റെ പരാജയം തന്നെ ഞെട്ടിച്ചു കളഞ്ഞതായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി അഭിപ്രായപ്പെട്ടു.

Top