ലക്ഷദ്വീപില്‍ അകപ്പെട്ട 185 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ തിരിച്ചെത്തി

കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അകപ്പെട്ട 185 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയിലെത്തി.

10 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയത്. ഇതില്‍ പരിക്കേറ്റ ഒന്‍പതുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രിയിലും രാവിലെയുമായി എത്തിയ സംഘത്തിലെ 26 പേര്‍ മലയാളികളാണ്. ബാക്കിയുള്ളവരില്‍ ഏറെപ്പേരും തമിഴ്‌നാട്ടുകാരാണ്.

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെറുബോട്ടുകളില്‍ കടലില്‍ പോയ 95 പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് മല്‍സ്യബന്ധനത്തിനു പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്കാ സഭയും പറയുന്നത്.

ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി. ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി എട്ടു മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.

Top