ടാങ്കര്‍ അപകടങ്ങളില്‍ രക്ഷകനായി ഇനി മുതല്‍ ഐഒസിയുടെ ഇആര്‍വി

കൊച്ചി: ടാങ്കര്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പുതിയ സുരക്ഷാ സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രംഗത്ത്. ടാങ്കര്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി ടാങ്കറില്‍ നിന്നും വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളുകളാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.

ഇആര്‍വിയുടെ പ്രവര്‍ത്തനത്തിലൂടെ തീപിടുത്തം ഒഴിവാക്കാനാകും. ഹൈഡ്രോളിക് പമ്പുകള്‍, ആയിരം ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ടാങ്ക്, എച്ച്എസ്പി, എംഎസ്, മണ്ണെണ്ണ എന്നിവയ്ക്കുള്ള പിഒഎല്‍ പമ്പ്, ടെലസ്‌കോപിക് എല്‍എപി ലൈറ്റുകളോടു കൂടിയ 5 കെവിഎ ജനറേറ്റര്‍, എഫ്എല്‍പി, എക്‌സ്‌ഹോസ്റ്റ്, സ്യൂട്ടുകള്‍, ശ്വസനോപകരണങ്ങള്‍ എന്നിവയാണ് ഇആര്‍വിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടാങ്കര്‍ അപകടങ്ങളിലൂടെ ഇനിയൊരു മരണം ഉണ്ടാകാതിരിക്കാനാണ് ഐഒസി ഇആര്‍വി എന്ന സാങ്കേതികവിദ്യ നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചിയിലും കൊല്ലത്തുമായി 2 ഇആര്‍വികളാണ് ഉടന്‍ പ്രവര്‍ത്തന നിരതമാകുക.

Top