മാരുതിയുടെ മികച്ച രൂപമാറ്റവുമായി എര്‍ട്ടിഗയെ അവതരിപ്പിച്ചു

മികച്ച വാഹന നിര്‍മ്മാതാക്കളായ മാരുതി വേറിട്ട മുഖഭാവവുമായി പുതിയ സ്വിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടായത്.

അതുകൊണ്ടുതന്നെ സ്വിഫ്റ്റിനൊപ്പം പുതുതലമുറ എര്‍ട്ടിഗയെയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി

അടുത്ത വര്‍ഷത്തോടെ പുത്തന്‍ എര്‍ട്ടിഗയും മാരുതി നിരയില്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ മറച്ചു വയ്ക്കപ്പെട്ട എര്‍ട്ടിഗയുടെ ചിത്രങ്ങള്‍ ക്യാമറ പകര്‍ത്തിയിട്ടുണ്ട്.

പുത്തന്‍ എംപിവിയെ കുറിച്ചുള്ള ഏകദേശ ധാരണ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലെ എര്‍ട്ടിഗയില്‍ നിന്നും വലുപ്പമാര്‍ന്ന രൂപത്തിലാണ് പുതുതലമുറ എംപിവിയുടെ വരവ്.

പുതുക്കിയ അലോയ് വീലുകളും വലുപ്പമാര്‍ന്ന റിയര്‍ പ്രൊഫൈലും എര്‍ട്ടിഗയുടെ ഡിസൈന്‍ സവിശേഷതകളാണ്.

പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ ഒരുങ്ങുന്ന സുസൂക്കിയുടെ ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിലാണ് പുതിയ മാരുതി എര്‍ട്ടിഗയെ അവതരിപ്പിക്കുക.

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ തന്നെയാണ് പുതുതലമുറ മാരുതി എര്‍ട്ടിഗയും എത്തുക. അതേസമയം, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം മാരുതിയുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എര്‍ട്ടിഗയില്‍ ഒരുങ്ങുമെന്നാണ് വിവരം.

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളെ പുത്തന്‍ എര്‍ട്ടിഗയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കും.

നിലവില്‍ എര്‍ട്ടിഗയുടെ മൂന്നാം നിരയില്‍ ഉയരം കൂടിയ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഒരല്‍പം പ്രയാസമാണ്.

ഈ പ്രശ്‌നം പരിഹരിച്ചാണ് പുതുതലമുറ മാരുതി എര്‍ട്ടിഗ വിപണിയില്‍ എത്തുക.

Top