പിഴവ്; വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ദേവികുളം എംഎല്‍എ എ രാജ

തിരുവനന്തപുരം: സത്യപ്രതിജ്ഞയിലെ പിഴവ് മൂലം ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തല്‍.

കന്നഡയും തമിഴും ഉള്‍പ്പെടെ നാലു ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

 

Top