ഡ്യൂട്ടിക്കിടെ റോഡരികില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഐപിഎസ് ഓഫീസര്‍; ചിത്രം വൈറല്‍

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി വിദേശത്തുനിന്നെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ റോഡരികില്‍ വച്ച് ഭക്ഷണം കഴിക്കുന്ന എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് ഐപിഎസിന്റെ ചിത്രം വൈറലാകുന്നു.

കൊച്ചിന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ പ്രവാസികളെ സ്വീകരിക്കാന്‍ രാപകലില്ലാതെ ഡ്യൂട്ടിയിലാണ് കാര്‍ത്തിക് ഐപിഎസ് അടക്കമുള്ള പൊലീസുകാര്‍. നിരവധി മികച്ച പ്രവര്‍ത്തനങ്ങളാണ് കാര്‍ത്തിക് ഐപിഎസിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് കാഴ്ച്ച വയ്ക്കുന്നത്.

ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ സ്വീകരിക്കാനായി കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം സജീകരിക്കുന്നതടക്കം മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രൊട്ടോക്കോള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് കേരള പൊലീസും പങ്കുചേര്‍ന്നിരിക്കുന്നത്.

Top