കൊച്ചിയുടെ വികസനത്തിന് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് മനു റോയ്

കൊച്ചി : കൊച്ചിയുടെ വികസനത്തിന് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മനു റോയ്.

എറണാകുളത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുത്താല്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനാണ് മുഖ്യപരിഗണന നല്‍കുകയെന്ന് മനു റോയ് പറഞ്ഞു. വടുതല, പേരണ്ടൂര്‍, അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാക്കും. സിറ്റി ഗ്യാസ് പദ്ധതി നഗരത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഇടപെടും. ബ്രഹ്മപുരം പ്ലാന്റ് ആധുനികവല്‍ക്കരിച്ച് ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി നഗരസഭയുടെ ഭരണം ഇത്രയും മോശമായ കാലം ഓര്‍മയിലില്ലെന്നും മനു പറഞ്ഞു. നഗരത്തിലെ 85 ശതമാനം വരുന്ന കോര്‍പറേഷന്‍ റോഡുകളുടെ ശോച്യാവസ്ഥയിലും മാലിന്യ സംസ്‌കരണത്തിലും നഗരസഭ ഭരണാധികാരികളുടെ അനാസ്ഥ പ്രകടമാണ്. ഡെപ്യൂട്ടി മേയര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായതുകൊണ്ടുതന്നെ നഗരസഭയുടെ അനാസ്ഥ മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചയാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നേറിയ സംസ്ഥാന സര്‍ക്കാരിനൊപ്പമാണ് മണ്ഡലത്തിലെ ജനവികാരമെന്നും മനു റോയ് വ്യക്തമാക്കി.

Top