എറണാകുളത്ത് കള്ളവോട്ട് നടന്നുവെന്ന് പരാതിയുമായി യുവാവ് രംഗത്ത്

voteeeeeeeeeee

കൊച്ചി : എറണാകുളത്ത് കള്ളവോട്ട് നടന്നതായി പരാതി. ഇടക്കൊച്ചി പാമ്പായി മൂല സ്വദേശി ആല്‍ബി സേവ്യറാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഒടുവില്‍ ആല്‍ബിയെ കൊണ്ട് ബാലറ്റില്‍ വോട്ട് ചെയ്യിപ്പുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്.

നേരത്തേ തിരുവനന്തപുരത്തും കൊല്ലത്തും കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം പാല്‍കുളങ്ങര യു പി സ്‌കൂളിലെ 37-ാം ബൂത്തിലാണ് കള്ളവോട്ട് നടന്നത്.

കായംകുളത്തെ സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീലാണ് രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്. കായകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം. 82ാം ബൂത്തില്‍ 636 ക്രമനമ്പറായും 89ാം ബൂത്തില്‍ 800ാം ക്രമനമ്പറായും മുഹമ്മദ് ജലീല്‍ വോട്ട് രേഖപ്പെടുത്തി എന്ന് പ്രാദേശിക യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

നേരത്തെ, കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. കൊല്ലം പട്ടത്താനം സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 50 ലാണ് കള്ളവോട്ട് നടന്നത്. മാടന്‍ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോാ ചെയ്തെന്ന് പോളിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. ശേഷം, ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top