എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

train

അങ്കമാലി: എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിനുകള്‍ ഓടിയിരുന്നത്. വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചു.

അതേസമയം കരുനാഗപ്പള്ളി റെയില്‍വേ യാര്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും.

കൊല്ലം – ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.കൊല്ലം – ഹൈദരാബാദ് സ്‌പെഷ്യല്‍ മുക്കാല്‍ മണിക്കൂറും, കൊച്ചുവേളി – ലോകമാന്യതിലക് ദ്വൈവാര എക്‌സ് പ്രസ് ഒന്നരമണിക്കൂറും ഗുരുവായൂര്‍ – ചെന്നൈ എഗ്മൂര്‍ 20,28,29 തീയതികളില്‍ ഒന്നരമണിക്കൂറും, അമൃത എക്‌സ് പ്രസ് 20 മുതല്‍ 23 വരെയും 26,28,29 തീയതികളിലും രണ്ടുമണിക്കൂറും, കന്യാകുമാരി – ദിബ്രുഗാര്‍ഹ് മുക്കാല്‍ മണിക്കൂറും, കൊല്ലം – നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ രണ്ടേകാല്‍ മണിക്കൂറും, തിരുവനന്തപുരം – നിസാമുദ്ദീന്‍ 22,28 തീയതികളില്‍ ഒരുമണിക്കൂറും പുറപ്പെടാന്‍ വൈകും.

Top