എറണാകുളത്ത് അന്ത്യോദയ എക്‌സ്പ്രസ് പിന്നോട്ടു ഉരുണ്ടുനീങ്ങിയത് ജീവനക്കാരുടെ വീഴ്ച

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഹൗറ-എറണാകുളം അന്ത്യോദയ എക്‌സ്പ്രസ് പിന്നോട്ടു ഉരുണ്ടുനീങ്ങി അപകടമുണ്ടായതിനു കാരണം ആറ് ജീവനക്കാരുടെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ട്രെയിനിന്റെ ഗാര്‍ഡും ഷണ്ടിംഗ് മാസ്റ്ററും ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍, ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അപകട കാരണമെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്.

അപകടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗാര്‍ഡിനും ഷണ്ടിംഗ് ജീവനക്കാര്‍ക്കുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മൂന്നംഗ റെയില്‍വേ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് കൈമാറി.

പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഗാര്‍ഡിനേയും രണ്ട് ജീവനക്കാരേയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏപ്രില്‍ 17നു രാവിലെയാണ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട അന്ത്യോദയ എക്‌സ്പ്രസ് പിന്നോട്ടു ഉരുണ്ടുനീങ്ങി അപകടമുണ്ടായത്. തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനം തകരാറിലായതോടെ സംസ്ഥാനത്താകെ ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു.

Top