ട്രാക്ക് നവീകരണം; എറണാകുളത്ത് വ്യാഴാഴ്ച ട്രെയിന്‍ ഗതാഗത നിയന്ത്രണം

train

കൊച്ചി: ട്രാക്ക് നവീകരണത്തിനെ തുടര്‍ന്ന് എറണാകുളത്ത് വ്യാഴാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. എറണാകുളം ടൗണ്‍ സ്റ്റേഷനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നു റെയില്‍വേ അറിയിച്ചു.

ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്നു രാത്രി 9.25ന് പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) രണ്ടു മണിക്കൂര്‍ വൈകി 11.25ന് പുറപ്പെടും. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) ആലുവ സ്റ്റേഷനില്‍ ഒന്നര മണിക്കൂറോളം പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) എന്നിവ ചാലക്കുടി-അങ്കമാലി സ്റ്റേഷനുകള്‍ക്കിടയില്‍ അരമണിക്കൂര്‍ പിടിച്ചിടും.

പൂന-എറണാകുളം പ്രതിവാര എക്‌സ്പ്രസ് (22150) കളമശേരി-ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടര മണിക്കൂറും പാറ്റ്‌ന-എറണാകുളം പ്രതിവാര എക്‌സ്പ്രസ് (16360) കളമശേരിയില്‍ ഒന്നര മണിക്കൂറിലേറെയും പിടിച്ചിടും. ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ് (12777) ചാലക്കുടി സ്റ്റേഷനില്‍ 45 മിനിറ്റ് പിടിച്ചിടും.

Top