എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

dead body

എറണാകുളം : എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്.

പോത്താനിക്കാട് കക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസിന് മുകളിലാണ് മൃതദേഹം കിടന്നത്. തകര്‍ന്ന നിലയില്‍ എയര്‍ ഗണും കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല.

മരിച്ച പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ്. കൊല്ലപ്പെട്ട പ്രസാദ് സജീവന്റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

Top