എറണാകുളത്തെ പൊലീസ് ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി.രാജു

കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയെന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി.രാജു. പൊലീസിന്റെ ശരിയായ നടപടിയല്ലെന്നും
കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും എംഎല്‍എയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൈയ്ക്ക് പൊട്ടലില്ലെന്ന് പൊലീസ് കളക്ടര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പൊലീസ് അതിക്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top