എറണാകുളം -പാറ്റ്‌ന എക്‌സ്പ്രസില്‍ തീപിടിത്തം, ആളപായമില്ല

ചാലക്കുടി: യാത്രക്കാരില്‍ പരിഭ്രാന്തിപരത്തി എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസിനുള്ളില്‍ അഗ്‌നിബാധ.

ചാലക്കുടി റെയില്‍വേ സ്റ്റേഷനും വെള്ളാഞ്ചിറക്കും ഇടയ്ക്കുവച്ചാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനുള്ളില്‍ അഗ്‌നിബാധയുണ്ടായത്. യാത്രക്കാര്‍ ബഹളംവച്ച് ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരെത്തി തീകെടുത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 6.20നാണ് സംഭവം. എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസിന്റെ എസ്-5 ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. എറണാകുളത്തുനിന്നും പാറ്റ്‌നയിലേക്കു പോകുകയായിരുന്നു ട്രെയിന്‍. തീകെടുത്തിയശേഷം തീപിടിത്തം ഉണ്ടായ ബോഗിയിലേക്കുള്ള എല്ലാ വൈദ്യുതി ബന്ധവും വിച്ഛേദിച്ച്, യാത്രക്കാരെ മറ്റു ബോഗികളിലേക്കു മാറ്റിക്കയറ്റിയ ശേഷമാണ് ട്രെയിന്‍ വീണ്ടും പുറപ്പെട്ടത്.

Top