എറണാകുളം ദേശീയപാതയില്‍ മണിക്കൂറുകളായി വന്‍ ഗതാഗത കുരുക്ക്

കൊച്ചി: എറണാകുളം ദേശീയപാതയില്‍ വൈറ്റില-അരൂര്‍ റൂട്ടില്‍ വന്‍ ഗതാഗത കുരുക്ക്. മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്.

റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്. വൈറ്റില -അരൂര്‍ റൂട്ടിലെ കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നതും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി.

Top