എറണാകുളം മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി അത്യാസന്ന നിലയില്‍

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി ഗുരുതരാവസ്ഥയില്‍. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ആലുവ എന്‍എഡി സ്വദേശിയായ 67കാരനാണ് ന്യുമോണിയ മൂര്‍ച്ഛിച്ചിരിക്കുന്നത്. കോവിഡ് സംശയിക്കുന്ന മറ്റൊരാളും അത്യാസന്ന നിലയിലാണെന്ന് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍ അറിയിച്ചു.

ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്. പ്രമേഹം അനിയന്ത്രിതമായി തുടരുന്നത് രോഗിയുടെ നില കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Top