ഹമാസിനെ തള്ളിപ്പറഞ്ഞും, പലസ്തീനികളെ അനുകൂലിച്ചും വിദ്യാർത്ഥികൾ, യുദ്ധത്തിനു കാരണം യു.എൻ നിലപാടെന്ന്…

സ്രയേൽ – ഹമാസ് യുദ്ധത്തിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി എറണാകുളം ലോ കോളജ് വിദ്യാർത്ഥികൾ രംഗത്ത്. പലസ്തീൻ പ്രശ്നത്തിൽ യു.എൻ ശരിയായ രൂപത്തിൽ ഇടപെടാത്തതു കൊണ്ടാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണമായതെന്ന നിലപാടാണ്  അഭിപ്രായ പ്രകടനം നടത്തിയവരിൽ ഒരു വിഭാഗം പറയുന്നത്. ഹമാസിന്റേത് പ്രതിരോധമാണെന്ന് ചിലർ പറയുമ്പോൾ, ഹമാസ് ഭീകര പ്രവർത്തനമാണ് നടത്തിയതെന്ന അഭിപ്രായമാണ് മറ്റു ചിലർക്കുള്ളത്. പലസ്തീനികളെ ഹമാസ് എന്ന് പറഞ്ഞു ചുരുക്കുന്നതിലും നല്ലത് പലസ്‌തീൻ എന്നുള്ള ഒരു രാജ്യം ആയിട്ടുതന്നെ കാണണമെന്നും, ഇപ്പോഴത്തെ യുദ്ധത്തെ ആ രീതിയിൽ ഇസ്രായേൽ പലസ്‌തീൻ യുദ്ധമായിട്ടുതന്നെ കാണണമെന്നതുമാണ് ഈ വിഭാഗത്തിന്റെ ആവിശ്യം.

പ്രശ്ന പരിഹാരത്തിന് ചില നിർദ്ദേശങ്ങളും വിദ്യാർത്ഥികളിൽ ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതാകട്ടെ അത്യധികമായി പലസ്‌തീൻ ജനതക്ക് ലഭിക്കേണ്ട ഭൂമിയും വരുടെ ആവാസവ്യവസ്ഥയും മെച്ചപ്പെടുത്തുക എന്നുള്ളത തുമാണ്. പലസ്‌തീൻ ജനതയ്ക്ക് അവകാശപ്പെട്ട അവരുടേതായ ആവാസവ്യവസ്ഥ അവർക്കു തിരികെ ലഭിച്ചാൽ മാത്രമേ സംഘർഷങ്ങൾക്ക് അവസാനം ഉണ്ടാവുകയുള്ളൂവത്ര. പലസ്‌തീൻ ജനതയിലക്ക് കൈയേറ്റം നടത്തിയ ആളുകളാണ് ഇസ്രേയേൽ എന്നും ഈ യുദ്ധം കൈയേറ്റത്തിന്റെ പരിണിത ഫലമായി ഉണ്ടായതാണ് എന്നുമാണ് പെൺകുട്ടികൾ ഉൾപ്പെടെ വിശ്വസിക്കുന്നത്. ഇസ്രേയേൽ എന്ന രാഷ്ട്രം രൂപീകരിച്ചതിനു ശേഷം അവർ നിരവധിയായ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

വംശഹത്യ പോലെ പല കാര്യങ്ങളും അവിടെ സംഭവിച്ചിട്ടുമുണ്ടെന്നും ആധുനിക സമൂഹത്തിനു ചേരാത്ത ഇത്തരത്തിലുള്ള പ്രവണതകൾ ഇസ്രയേൽ മാറ്റിവെക്കണമെന്നും പറയുന്ന വിദ്യാർത്ഥികൾ ഇങ്ങനെ ഉള്ളതിനൊന്നും പരിണിത ഫലം കാണാൻ കഴിയില്ലന്നും ഓർമ്മിപ്പിച്ചിട്ടുണ്ട്. ഈ യുദ്ധത്തിന് പരിഹാരം കാണുന്നതിനുവേണ്ടി ലോകരാജ്യങ്ങൾ ഒത്തുചേർന്ന് ആ മധ്യസ്ഥയിൽ പരിഹരിക്കപ്പെടുവാൻ കഴിയുമെങ്കിൽ അതായിരിക്കും നല്ലതെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധം ലോകത്തു എവിടെയാണെങ്കിലും അത് അംഗീകരിക്കാൻ കഴിയുന്നതല്ല എന്ന നിലപാടിൽ വിദ്യാർത്ഥികൾക്കിടയിലും പൊതുവായ യോജിപ്പാണുള്ളത്. പലസ്‌തീന് നീതി ലഭിക്കണമെന്ന് പറയുന്നവർ പോലും ഹമാസിനെ തള്ളിപ്പറയാൻ തയ്യാറായിട്ടുണ്ട്. സംഘർഷം നീണ്ടാൽ ഇതൊരു ലോകമഹായുദ്ധമായി മാറാനുള്ള സാധ്യത കാണുന്നവരും കുറവല്ല.

“കൊല്ലുന്നത് ജൂതനായാലും ഹമാസായാലും എപ്പോഴും മനുഷ്യന് ഒരു വിലയേയുള്ളൂ” എന്നും ആ വില ഒരു രാഷ്ട്രത്തിനോ ഒരു സംഘടനക്കോ മുതൽകൂട്ടാവുകയില്ലന്നും നിയമ വിദ്യാർത്ഥികൾ പ്രതികരിച്ചിട്ടുണ്ട്. ഹമാസ് ഭീകരതയെ എതിർക്കുന്ന ആതേ വികാരത്തിൽ തന്നെയാണ് ഗാസയിലെ ജനങ്ങൾക്കു മുമ്പിൽ വാതിലടക്കുകയും അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങൾക്കെതിരെയും വിദ്യാർത്ഥികൾ പ്രതികരിച്ചിരിക്കുന്നത്. ( പ്രതികരണങ്ങളുടെ പൂർണ്ണമായ വീഡിയോ കാണുക )

Top