അഭിമന്യുവിന്റെ ഓർമയിൽ ഇനി എറണാകുളം കലൂർ

കൊച്ചി : അഭിമന്യുവിൻറെ പേരിലുളള സ്മാരകം നാടിന് സമർപ്പിച്ചു. എറണാകുളം കലൂരിൽ നിർമ്മിച്ച അഭിമന്യു സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഗ്ഗീയതക്കെതിരെ വിട്ടുവീ‍ഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി കലൂരിൽ അഭിമന്യുവിൻറെ പേരിൽ സ്റ്റഡി സെന്ററും സ്ഥാപിച്ചു. അഭിമന്യു സ്മാരക ശിലാഫലകവും മന്ദിരത്തിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. വർഗ്ഗീയതക്കെതിരെ വിട്ടുവീ‍ഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top