എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

drown-death

കൊച്ചി: വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപുഴയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.

എളങ്കുന്നപ്പുഴ പുക്കാട് ഭാഗത്ത് രണ്ട് വഞ്ചികളിലായി നാല് പേരാണ് മീന്‍ പിടിക്കാന്‍ പോയത്. അതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാള്‍ കുറ്റിയില്‍ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയായിരുന്നു

മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിവരികയാണ്.

Top