എറണാകുളം നഗരത്തില്‍ വീണ്ടും അഗ്‌നിബാധ ; ആര്‍ക്കും പരുക്കില്ല

കൊച്ചി: കൊച്ചിയില്‍ വീണ്ടും അഗ്‌നിബാധ. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണു തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

കൊടക് മഹീന്ദ്ര സെക്യൂരിറ്റി എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂറെടുത്താണു തീയണച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top