കനത്ത മഴ; എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

school

കൊച്ചി: കനത്ത മഴ മൂലം എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.

മാത്രമല്ല, ചൊവ്വാഴ്ചത്തെ അവധി ദിവസത്തിന് പകരമായി മറ്റൊരു ശനിയാഴ്ച അധ്യായനം നടത്തണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Top