കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ഓട്ടോ, ടാക്‌സി തൊഴിലാളി പണിമുടക്ക്.
സൗത്ത് റെയില്‍വേ സ്റ്റേഷനിലടക്കം ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
എല്ലാ യൂണിയനിലും ഉള്‍പ്പെട്ട തൊഴിലാളികള്‍ പണിമുടക്കുകയാണ്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.