എറണാകുളം ജില്ലയില്‍ നാലു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളം: ജില്ലയില്‍ നാലു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണമാലി സ്വദേശി ആഗ്നസ്, പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍, മുപ്പത്തടം സ്വദേശി അഷ്റഫ്, മാലിപ്പുറം സ്വദേശിനി ഖദീജ എന്നിവരാണ് മരിച്ചത്. നാലു പേരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1089 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 1209 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1130 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.

Top