എറണാകുളത്ത് ഇന്ന് 925 പേര്‍ക്ക് കൊവിഡ്

റണാകുളത്ത് ഇന്ന് 925 പേര്‍ക്ക് കൊവിഡ്. ഇതില്‍ 759 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധിച്ചത്. ഇതില്‍ 123 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൂടാതെ 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപ്പെട്ടു.

ജില്ലയില്‍ 2283 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 25945 ആയി. നിലവില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9029 ആയി. 402 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതില്‍ 398 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരും 2 പേര്‍ മറ്റ് ജില്ലക്കാരുമാണ്.

Top