എം.വി ഗോവിന്ദനെതിരെ കെ സുധാകരന്‍ ഫയല്‍ മാനനഷ്ട കേസ് എറണാകുളം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ട കേസ് എറണാകുളം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ സുധാകരനെതിരെ നടത്തിയ പരാമര്‍ശത്തിനാണ് നിയമ നടപടി. എം.വി ഗോവിന്ദനെ കൂടാതെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കും ദേശാഭിമാനി പത്രത്തിനുമെതിരെയും പരാതിയുണ്ട്. പരാതി പരിശോധിച്ച ശേഷം ഫയലില്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും.

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ കെ സുധാകരന്‍ കൂട്ടുപ്രതിയാണെന്ന് എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് ആരോപണം. ഇതിനെതിരെയാണ് സുധാകരന്‍ മാനനഷ്ടകേസ് നല്‍കിയത്.

Top