എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐയെ കാണാതായതായി പരാതി

കൊച്ചി : എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാതായതായി പരാതി. വിഎസ് നവാസിനെയാണ് കാണാതായത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് തേവര സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. മേലുദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതായി സൂചനയുണ്ട്.

ഔദ്യോഗിക സിംകാര്‍ഡും വയര്‍ലസ് സെറ്റും സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരിച്ചേല്‍പിച്ചിരുന്നു. ഇന്നു രാവിലെ നാലിന് തേവരയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ജീപ്പിലാണ് എത്തിയത്. അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി.

ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐജി വിജയസാക്കറെ അറിയിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top