നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിൽ ഇന്ന് തുടങ്ങും

pulsar suni

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ആരംഭിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.

കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഹാജരാകുമെങ്കിലും നടന്‍ ദീലീപ് ഹാജരായേക്കില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം.

Top