രണ്ടുവര്‍ഷം നീണ്ട തര്‍ക്കത്തിനൊടുവില്‍ എറണാകുളം-അങ്കമാലി കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. വത്തിക്കാന്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ അടച്ചിട്ട സെന്റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബര്‍ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിക്കാനും തീരുമാനമായി.

ബിഷപ് ബോസ്‌കോ പുത്തൂരാണ് ഏകീകൃത കുര്‍ബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മറ്റു പള്ളികളില്‍ വര്‍ഷത്തിലൊരിക്കല്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കും. മലയാറ്റൂരില്‍ മറ്റ് രൂപതകളില്‍ നിന്ന് എത്തുന്നവര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ സൗകര്യമൊരുക്കും. മൈനര്‍ സെമിനാരികളില്‍ മാസത്തില്‍ ഒരിക്കല്‍ ഏകീകൃത കുര്‍ബാന ചൊല്ലും. എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ട് വര്‍ഷം നീണ്ട തര്‍ക്കത്തിന് ആണ് ഇപ്പോള്‍ സമവായിരിക്കുന്നത്.

Top